Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 171 People Arrested

Kozhikode

‘ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍' 171 പേ​ര്‍ അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട്: ല​ഹ​രി മാ​ഫി​യ​ക്കെ​തി​രേ പോ​ലീ​സ് ന​ട​പ്പി​ലാ​ക്കു​ന്ന 'ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍' പ്ര​കാ​രം കോ​ഴി​ക്കോ​ട് സി​റ്റി പ​രി​ധി​യി​ല്‍ നി​ന്ന് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ 171 പേ​ര്‍ പി​ടി​യി​ലാ​യി.

ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ ജൂ​ണ്‍ ഏ​ഴു വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 171 കേ​സു​ക​ളാ​ണ് സി​റ്റി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.143 ഗ്രാം ​എം.​ഡി.​എം.​എ, 237 ഗ്രാം ​ക​ഞ്ചാ​വ് എ​ന്നി​വ​യ്ക്ക് പു​റ​മെ 67 ക​ഞ്ചാ​വ് ബീ​ഡി​ക​ളും പി​ടി​ച്ചെ​ടു​ത്തു.

4.32 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ല്‍, 0.18 ഗ്രാം ​ബ്രൗ​ണ്‍ ഷു​ഗ​ര്‍ എ​ന്നി​വ​യും ഈ ​കാ​ല​യ​ള​വി​ല്‍ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ചെ​റി​യ അ​ള​വി​ലു​ള്ള ല​ഹ​രി​മ​രു​ന്ന് കൈ​വ​ശം വ​ച്ച​തി​ന് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 149 കേ​സു​ക​ളാ​ണ്. ര​ണ്ടു കേ​സു​ക​ള്‍ ഇ​ട​ത്ത​രം അ​ള​വി​നും ഒ​രു കേ​സ് വാ​ണി​ജ്യ അ​ള​വി​നും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

ഇ​തു​കൂ​ടാ​തെ എ​ന്‍​ഡി​പി​എ​സ് നി​യ​മ​പ്ര​കാ​രം 19 മ​റ്റു കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ജൂ​ണ്‍ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ (29 വീ​തം) ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ജൂ​ണ്‍ ഏ​ഴി​ന് മാ​ത്രം 31 കേ​സു​ക​ളി​ലാ​യി 31 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ന​ഗ​ര​ത്തി​ല്‍ ല​ഹ​രി ഉ​പ​യോ​ഗ​വും വി​ത​ര​ണ​വും ത​ട​യു​ന്ന​തി​നാ​യി വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up